ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തിബദിയടുക്ക, (ജൂലൈ 7, 2019, www.kumblavartha.com) ●ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാനായി ചർളടുക്ക മഹല്ല് പരിധിയിൽ നിന്ന് പുറപ്പെടുന്ന വൈ.ഉമ്പു, മുഹമ്മദ് ഓട്ടിനടുക്ക, എം.പി.അബ്ദുല്ല ഫൈസി, സ്വാലിഹ് ഓട്ടിനടുക്ക എന്നിവർക്ക് കനിവ് സഹകരണ ചാരിറ്റി (കെ.എസ്.സി.സി) യാത്രയയപ്പ് നൽകി. കനിവ് പ്രസിഡണ്ട് റസാഖ് പെർളയുടെ അദ്ധ്യക്ഷതയിൽ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു . ശംസുദ്ദീൻ ദാരിമി പ്രാർത്ഥനയും ഹമീദ് ഹാജി മുഖ്യപ്രഭാഷണവും നിർവഹിച്ചു. അലി മിയാഡിപ്പള്ള, മൊയ്തീൻ സി.എ.കെ, സമീർ മൂക്കുത്തി, ശിഹാബ് പള്ള, അബ്ദുല്ല ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു. ജമാൽ ചർളടുക്ക നന്ദി പറഞ്ഞു.
keyword : conducted-Hajj-Farewell-meeting