അസുഖത്തെത്തുടർന്ന് കോളജ് അധ്യാപകൻ മരിച്ചു


കുമ്പള, (ജൂലൈ 14, 2019, www.kumblavartha.com) ●അസുഖത്തെത്തുടർന്ന് കോളജ് അധ്യാപകൻ മരിച്ചു. പുത്തിഗെ മുഗു റോഡിനടുത്ത് താമസിക്കുന്ന അബ്ദുല്ല വീരകമ്പയുടെ മകൻ മുഹമ്മദ് അൻവർ (36) ആണ് മരിച്ചത്. കർണാടക ഭട്കലിലെ അഞ്ചുമൻ എഞ്ചിനീയറിങ് കോളജിൽ ലക്ചററായിരുന്നു.
നേരത്തെ അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നാണ് മരിച്ചത്. 
അവിവാഹിതനാണ്. മാതാവ് : നഫീസ. സഹോദരങ്ങൾ : റൈഹാന, ബുഷ്റ, ഡോ. നസ്റി.
ശംസുദ്ദീൻ മാസ്റ്റർ പാടലടുക്കയുടെ ഭാര്യ സഹോദരനാണ് മുഹമ്മദ് അൻവർ.
keyword : college-teacher-died-illness