കാറും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു; രണ്ടു പേർക്ക് പരിക്ക്സുള്ള്യ, (ജൂലൈ 14, 2019, www.kumblavartha.com) ● കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്ന് രാവിലെ സുള്ള്യയിലെ അറമ്പുരുവിൽ വച്ചാണ് അപകടമുണ്ടായത്ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കാറിലുണ്ടായ മഞ്ജുള, സോമണ്ണ, നാഗേന്ദ്ര എന്നിവരാണ് മരിച്ചത്. ഇതില്‍ മഞ്ജുള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മറ്റുള്ളവര്‍ ചികിത്സക്കിടെയുമാണ് മരിച്ചത്. മരിച്ചവരെല്ലാം രാമനഗര ജില്ലയിലെ ചെന്നപാറ്റ്‌ന കൊലൂരു സ്വദേശികളാണ്. കാറിലുണ്ടായിരുന്ന തന്മയി (12), ജയശീല എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നു. മംഗളൂരുവില്‍ നിന്നും കൊല്ലഗല്‍ വഴി മൈസൂരിലേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസ്. കാര്‍ രാമനഗരയില്‍ നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്നു.
keyword : car-bus-accident-three-deaths-two-injured