ഹജ്ജ് പഠന ക്ലാസ് ജൂലൈ എട്ടിന്
കുമ്പള, (ജൂലൈ 4, 2019, www.kumblavartha.com) ●കുമ്പളയിൽ ഹജ്ജ് പഠന ക്ലാസ് നടക്കുന്നു. കുമ്പളയിലെ നൂർ മസ്ജിദിന് സമീപത്തുള്ള മദ്രസ ഹാളിൽ വച്ച് ബുധനാഴ്ച്ചയാണ് ക്ലാസ് നടക്കുന്നത്. ഹാഫിള് കെ.ടി സിറാജ് ക്ലാസ്സിന് നേതൃത്വം വഹിക്കും. 2019 ജൂലൈ 8 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണി വരെയായിരിക്കും ക്ലാസ്സ്.

ആ ദിവസം ഹജ്ജിന് പോകുന്നവർക്കായുള്ള കുത്തിവെപ്പ് ഉണ്ടായിരിക്കുമെന്ന് സംഘാടകരായ അൽഫലാഹ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഷാജഹാൻ അറിയിച്ചു.