ദുബായ് : ബന്തിയോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മീപ്പിരിയിലെ ഹംസയുടെ മകന് നജാത്ത് (28) ആണ് മരിച്ചത്. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: മേല്‍പ്പറമ്പിലെ ഹിബ. സഹോദരങ്ങള്‍: സാദാത്ത്, ഇഷ്റത്, ഷറഫാത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.