മൊബൈൽ ബാറ്ററിയുടെ ഗ്യാരണ്ടിയെ ചൊല്ലി തർക്കം; ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

കുമ്പള: കുമ്പളയിൽ മൊബൈൽ കടയിൽ കയറി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പെർവാഡ് കോട്ടയിലെ മൻസൂർ (28) നാണ് മർദനമേറ്റത്. ഇയാളെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൊബൈൽ ബാറ്ററിയുടെ ഗ്യാരണ്ടിയെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ ആക്രമിച്ചു വെന്നാണ് പരാതി.