സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് വാഹനപരിശോധനയ്ക്കിടെ പിടിയിലായികുമ്പള (ജൂലൈ 5, 2019, www.kumblavartha.com) ●സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മൊഗ്രാലിൽ വാഹന പരിശോധനയ്ക്കിടെയാണ് കെ. എൽ 14 വി 6477 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

സംഭവത്തിൽ ആരിക്കാടി സ്വദേശി ഹനീഫ എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്നും 1 കിലോ 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി കുമ്പള റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ 'കുമ്പളവാർത്ത'യോട് പറഞ്ഞു.
keyword : arrested-young-man-smuggled-cannabis-scooter-during-vehicle-inspection