കാറില്‍ കടത്തുകയായിരുന്ന മദ്യവുമായി ഒരാള്‍ പിടിയില്‍കുമ്പള, (ജൂലൈ 10, 2019, www.kumblavartha.com) ●സീതാങ്കോളിയില്‍ കാറില്‍ കടത്തുകയായിരുന്ന മദ്യവുമായി ഒരാള്‍ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും 9 കുപ്പി ബിയറടക്കം 13 കുപ്പി മദ്യമാണ് കുമ്പള പോലീസ് പിടികൂടിയത്. പ്രതിയേയും കാറും പോലീസ് കസ്റ്റടിയിലെടുത്തു. സീതാങ്കോളിയില്‍ നിന്നും കെ എല്‍ 14 ടി 4453 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന മദ്യവുമായി മൊയ്തീന്‍ കല്‍മ്മറ്റ എന്നയാളെ കുമ്പള എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
keyword : arrested-man-Alcohol-smuggled-car