എയ്ഞ്ചൽസ് കളക്ഷൻസ് ഒരുങ്ങുന്നു... ക്യാഷ് കൗണ്ടറില്ലാതെ..., ഉദ്ഘാടനം 28ന്


കാസറഗോഡ് • കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും ലോകത്ത് ജീവിക്കുന്നവർക്കായി സൗജന്യമായി വസ്ത്രങ്ങൾ വിതരണം ചെയ്യാനായി എയ്ഞ്ചൽസ് കളക്ഷൻസ് കാസറഗോഡ് ഒരുങ്ങുന്നു. നായന്മാർമൂലയിലെ കെ.എം.ബിൽഡിങ്ങിലായിരിക്കും എയ്ഞ്ചൽസ് പ്രവർത്തിക്കുക.

ഒരിക്കൽ ഉപയോഗിച്ചതും, മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുമായ വസ്ത്രങ്ങളും, വിവാഹ വസ്ത്രങ്ങളും, ചെരുപ്പുകളും, കുടകളും ഉൾപ്പടെയുള്ള വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കുകയാണ് അഡോറയുടെ നിയന്ത്രണത്തിലുള്ള ഏയ്ഞ്ചൽസ് ചെയ്യുന്നത്.

ഇത്തരത്തിൽ ശേഖരിച്ച വസ്തുക്കളിൽ നിന്ന് അർഹർക്ക് ആവശ്യമുള്ളത് സൗജന്യമായി എടുക്കാവുന്ന വിധത്തിലാണ് സജ്ജീകരണം

ഈ സംരംഭം കൂടുതൽ കാര്യക്ഷമമായി കൊണ്ട് പോകുവാൻ നാട്ടുകാരുടെ സഹകരണം അത്യാവശ്യമാണെന്ന് ഏയ്ഞ്ചൽസ് കാസറഗോഡ് ട്രഷറർ സഹീൻ തളങ്കര പറഞ്ഞു. 

എയ്ഞ്ചൽസ് കാസറഗോഡിന്റെ ഭാരവാഹികൾ: രക്ഷാധികാരി കൂക്കൾ ബാലകൃഷ്ണൻ, പ്രസിഡന്റ് ഷാഫി കല്ലുവളപ്പിൽ, വൈസ് പ്രസിഡന്റ് ഹർഷദ് പൊവ്വൽ, സെക്രട്ടറി നാസർ ചെർക്കളം, ജോ. സെക്രട്ടറി ഹകീം പ്രിൻസ്, ട്രഷറർ ഷഹീൻ തളങ്കര.