കര്‍ണാടകയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് 12 മരണം; 20 പേര്‍ക്ക് പരിക്ക്ബംഗളൂരു, (ജൂലൈ 3, 2019, www.kumblavartha.com) ●കര്‍ണാടകയില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ചിക്കബല്ലാപൂര്‍ ജില്ലയിലെ മുരുഗമലയ്ക്ക് സമീപം ചിന്താമണിയിലാണ് അപകടമുണ്ടായത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന പെട്ടി ഓട്ടോയുടെ പിന്‍വശം മൂടി ആളുകളെ കൊണ്ടുപോവാന്‍ ഉപയോഗിക്കുകയായിരുന്നു.

സ്വകാര്യബസ്സുമായാണ് ഓട്ടോ കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ചിന്താമണി, കോളാര്‍ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിക്കബല്ലാപൂര്‍ എസ്പി സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.


keyword : accident-bus-auto-12-death-20-injured-karnataka