കുമ്പള, (ജൂലൈ 12, 2019, www.kumblavartha.com) ●കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം കുമ്പള ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസിന്റെ സഹകരണത്തോടെ ലോക ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.ശ്രീനിവാസന്റെ അധ്യക്ഷതയിൽ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദിവാകർ റായി, വർദ്ധിക്കുന്ന ലോക ജനസംഖ്യയും കുടുംബ ക്ഷേമവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ, ജെ.എച്ച്.ഐ സി.സി.ബാലചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.എൻ.എസ്.എസ്.യൂണിറ്റ് ലീഡർ കെ. പ്രജുൽ സ്വാഗതം പറഞ്ഞു.
keyword : World-Population-Day-organized