ലോക ജനസംഖ്യാ ദിനം ആചരിച്ചു


കുമ്പള, (ജൂലൈ 11, 2019, www.kumblavartha.com) ●കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം, പേരാൽ കുടുംബ ക്ഷേമകേന്ദ്രം, മൊഗ്രാൽ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വി എച് എസ് ഇ വിദ്യാർഥികൾക്ക് വേണ്ടി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ക്ളാസ്  പ്രിൻസിപ്പാൾ ഉമേഷ് ഉത്ഘാടനം ചെയ്തു.  പി.എ സി മെമ്പർ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ ചന്ദ്രൻ മുഖ്യാതിഥിയായി . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി.ഈ വർഷത്തെ ലോക ജനസംഖ്യാ ദിന സന്ദേശം "കുടുംബാസൂത്രണത്തിലൂടെ ഉത്തരവാദിത്വം നിറവേറ്റു, അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി തയ്യാറെടുക്കൂ." നല്ല നാളെക്കായി ഉറച്ച തീരുമാനമെടുക്കൂ. കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞത് മൂന്നു വർഷമാകട്ടെ  എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു. അധ്യാപകരായ ഗോപിനാഥൻ, അച്യുതൻ, അമ്പിളി എൻ എസ് എസ് വളണ്ടിയർ ഫൈസൽ എന്നിവർ സംസാരിച്ചു.
keyword :  World-Population-Day-celebrated