മൊഗ്രാൽ(ജൂലൈ 5, 2019, www.kumblavartha.com) ●മൊഗ്രാൽ വോ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻറെ വിഎച്ച്എസ്ഇ വിഭാഗത്തിന് പുതിയ കെട്ടിട നിർമാണത്തിനായി രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(ആർ എം എസ് എ ) പദ്ധതി മുഖേന അനുവദിച്ച 40 ലക്ഷം രൂപയുടെ പദ്ധതിയിൽ തുടർനടപടികളില്ല.
കഴിഞ്ഞ വർഷമാണ് പദ്ധതിക്കായുള്ള പ്രൊജക്ട് (217/18-19) തയ്യാറാക്കി നൽകിയിരുന്നു.ഇതിനെ തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. നിലവിലെ വി എച്ച് എസ് ഇ കെട്ടിടത്തിന് മുകളിലായി പുതിയ കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ കെട്ടിടത്തിലെ സുരക്ഷയുടെ കാരണത്താൽ എഞ്ചിനീയറിംഗ് വിഭാഗം പദ്ധതിക്ക് തടസ്സമായി നിന്നു. പുതിയ സ്ഥലം കണ്ടെത്തി വീണ്ടും പ്രൊജക്റ്റ് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ തുടർ നടപടികളിൽ കാലതാമസമെ ടുക്കുന്നത് മൂലം പദ്ധതി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
2019 ജൂലൈ അവസാനത്തിലെങ്കിലും കെട്ടിട നിർമ്മാണത്തിന് സ്ഥലം കണ്ടെത്തി പുതിയ പ്രൊജക്റ്റ് സമർപ്പിക്കാൻ കഴിഞ്ഞാൽ പദ്ധതി നഷ്ടപ്പെടില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇക്കാര്യത്തിൽപി ടി എ യും, എസ് എം സിയും ഉണർന്നു പ്രവർത്തിക്കണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ മൊഗ്രാൽ വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതോടെ അതിൻറെ കെട്ടിട നിർമാണ ജോലികൾ പുരോഗമിച്ച് വരുന്നുണ്ട്. അതിനിടയിൽ വിഎച്ച്എസ്ഇ വികസനവും നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
keyword : Uncertainty-Mogral-VHSE-Development-Plan