ജനാധിപത്യത്തിന്റെ ബാല പാഠവുമായി തഅ്ലീമുല്‍ ഇസ്ലാം മദ്‌റസമൊഗ്രാൽ പുത്തൂർ, (ജൂലൈ 1, 2019,www.kumblavartha.com)● ജനാധിപത്യത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് ദിടുപ്പ മൊഗ്രാൽ പുത്തൂർ തഅ്ലീമുല്‍ ഇസ്ലാം മദ്രസയില്‍ തെരഞ്ഞെടുപ്പ് നടന്നു. 2019-20 വര്‍ഷത്തേക്കുള്ള മദ്‌റസാ  ലീഡര്‍ സ്ഥാനത്തേക്കുള്ള ഇലക്ഷനാണ് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തിയത്. ഒരാഴ്ച്ച മുമ്പേ പ്രചാരണം ആരംഭിച്ചു. പുസ്തകം, പേന  എന്നീ ചിഹ്നങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.  തെരഞ്ഞെടുപ്പില്‍ 98 ശതമാനം പോളിംഗ് രേഖപ്പെടുത്തി .  സദര്‍ മുഅല്ലീം മുസ്തഫാ റഹ്‌മാനി, ഇബ്രാഹിം ഫൈസി , അബ്ദു സലാം അശ്ശാഫി , മുഹമ്മദ്‌ അലി അശ്ശാഫി, ശൈഖ് അലി അശ്ശാഫി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
keyword : Ta-alimul-Islam-Madrasa-Lesson-Democracy