മൊഗ്രാൽ പുത്തൂർ ഹോമിയോ ആശുപത്രിയിൽ കൂടുതൽ സൗകര്യമൊരുക്കുംമൊഗ്രാൽ പുത്തൂർ, (ജൂലൈ 14, 2019, www.kumblavartha.com) ●പഞ്ചായത്തിന് കീഴിലുള്ള ഗവ: ഹോമിയോ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതിനാൽ സൗകര്യം കൂട്ടാൻ ആശുപത്രി മനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. ദിവസം ശരാശരി 40 ഉം 50 നുമിടയിൽ രോഗികൾ വിവിധ പ്രദേശങ്ങളിൽ നിന്നായി എത്തുന്നു. അറഫാത്ത് നഗറിലാണ് ഈ ചികിത്സാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ സ്ഥാപിക്കുന്നതിനും ശുചിമുറി നിർമ്മിക്കാനും  പുറത്ത് ഷീറ്റ് ഇട്ട് രോഗികൾക്ക് കാത്തിരിക്കാനുള്ള സൗകര്യവും കുടിവെള്ള സൗകര്യവുമൊരുക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകാൻ  യോഗം തീരുമാനിച്ചു. രോഗികളുടെ തിരക്ക് കാരണം 2 ലക്ഷം രൂപയാണ് മരുന്നിനായി പഞ്ചായത്ത് നീക്കിവെച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് ,പ്രസിഡന്റ് അഡ്വ, ഷെമീറ ഫൈസൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ ഫെർസൺ ഫൗസിയ മുഹമ്മദ്, ചെയർമാൻ മുജീബ് കമ്പാർ ,ഡോ : രശ്മി, എച്ച്. എം .സി അംഗങ്ങളായ മാഹിൻ കുന്നിൽ, അംസു മേനത്ത്, അനുപ്രിയ, നജ്മ തുടങ്ങിയവർ സംബന്ധിച്ചു.
keyword : Mogral-Puthoor-Homeo-Hospital-will-provide-more-facilities