മൊഗ്രാൽ പുത്തൂർ പതിനഞ്ചാം വാർഡിൽ 70 ലക്ഷത്തിന്റെ വികസന പദ്ധതികൾമൊഗ്രാൽ പുത്തൂർ, (ജൂലൈ 12, 2019, www.kumblavartha.com) ● മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ക്ഷേമ - വികസന പ്രവർത്തനങ്ങളിൽ മാതൃകയായ 15-ാം വാർഡിൽ  70 ലക്ഷത്തിന്റെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു.

എൻ.എ. നെല്ലിക്കുന്ന് എം.എൽ എയുടെ ശ്രമഫലമായി പള്ളത്തി പുത്തൂർ മസ്ജിദ് പി.എച്ച് അബ്ബാസ് ഹാജി റോഡിന് 25 ലക്ഷം കൂടി അനുവദിച്ചു, നേരത്തെ 25 ലക്ഷത്തോളം രൂപ അനുവദിച്ചു കോൺക്രീറ്റ് റോഡ് പുതുതായി നിർമ്മിച്ചിരുന്നു, ഇതിന്റ തുടർച്ചയായുള്ള റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും, മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി എം.എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിരുന്നു .ഇതിന്റെ എസ്റ്റിമേറ്റ് കഴിഞ്ഞു. ടെണ്ടർ നടപടിക്കുള്ള പ്രവൃത്തി പുരോഗമിക്കുന്നു. അറഫാത്ത് നഗർ - കെ.കെ റോഡ് നന്നാക്കുന്നതിനായി 10 ലക്ഷം രൂപ നീക്കിവെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി സി ബഷീർ അറിയിച്ചു.മുണ്ടേക്ക റോഡ് കോൺക്രീറ്റിന് 3 ലക്ഷം രൂപയും മൊഗ്രാൽ പുത്തൂർ സ്കൂൾ റോഡ് ഓവുചാൽ നിർമ്മാണത്തിന് നാലര ലക്ഷം രൂപയും ( പുത്തൂർ മദ്രസക്ക് സമീപം ), ആസാദ് നഗർ കുടിവെള്ള പദ്ധതിക്കായി അമ്പതിനായിരം രൂപയും  (  പി.എച്ച് അബ്ബാസ് ഹാജി സ്മാരക റോഡ് കോൺക്രീറ്റിന് ( ഇസ്ലത്ത് നഗർ 1 ) ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും പള്ളത്തി - അറഫാത്ത് നഗർ ഓവുചാലിന് 2 ലക്ഷം രൂപയും മുണ്ടേക്ക സ്ക്കൂൾ റോഡ് ഓവുചാലിന് 2 ലക്ഷം രൂപയും  നീക്കി വെച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീലും വാർഡ് അംഗം ഫൗസിയയും അറിയിച്ചു, വാർഡിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ  അഭ്യർത്ഥന പ്രകാരം വാർഡ് മുസ്ലിം ലീഗ് - യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് ലീഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.പതിനഞ്ചാം വാർഡിൽ വികസന പദ്ധതികൾക്ക് ഫണ്ട് നീക്കിവെച്ച എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി. സി ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. എ ജലീൽ ,വാർഡ് മെമ്പർ ഫൗസിയ മുഹമ്മദ് എന്നിവരെ 15 - ആം വാർഡ് ലീഗ് - യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.
keyword : Mogral-Puthoor-15th-Ward-70-lakh-development-projects