മഞ്ചേശ്വരത്ത് ഫാസിസത്തെ ഒരിക്കൽ കൂടി ചെറുക്കാൻ കെ എം സി സി സജ്ജരാവുക: എ കെ ആരിഫ്ബഹറൈൻ, (ജൂലൈ 16, 2019, www.kumblavartha.com) ●ക്യാൻസർ പോലെ പടർന്ന് പിടിച്ചിരിക്കുന്ന സംഘ് പരിവാർ ഫാസിസത്തെ മഞ്ചേശ്വരത്തിന്റെ മണ്ണിൽ നിന്നും ഒരിക്കൽ കൂടി  തൂത്തെറിയാൻ കെ എം സി സി പ്രവർത്തകർ സജജരാകണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് അഭ്യർത്ഥിച്ചു ബഹറൈൻ കെ എം സി സി കാസറകോഡ് ജില്ല കമ്മിറ്റി മഞ്ചേശ്വരവും ഫാസിസവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.

 ആസന്നമായ മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും ജയിച്ച് കയറുക എന്ന ഉദ്ദേശത്തോടെ മണ്ഡലത്തിലുടനീളം വർഗീയ കലാപങ്ങൾ സൃഷ്ടിച്ച് അതിലൂടെ ഒരു വിഭാഗം വോട്ടുകളുടെ ഏകീകരണം ഉണ്ടാക്കുക എന്ന ബി ജെ പി സംഘ് പരിവാർ ശക്തികളുടെ ദുരുദ്ദേശത്തെ യുഡിഎഫ് മുസ് ലിം ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും സന്ദർഭോജിത ഇടപെടലുകളിലൂടെ പൊളിച്ച് കൊടുക്കുകയാണന്നും ഇത്തരം ദുശക്തികളുടെ രാഷ്ട്രീയ അജണ്ടകൾ മണ്ഡലത്തിൽ വിലപോകില്ലെന്നും തെരെഞ്ഞെടുപ്പ് സമയങ്ങളിൽ കെ എം സി സി നടത്തുന്ന ആത്മാർത്ഥമായ ഇടപെടലുകൾ വിജയത്തിന് മാറ്റ് കൂട്ടുകയാണന്നും എ കെ ആരിഫ് കൂട്ടി ചേർത്തു.

കരുണ്യ പ്രവർത്തന മേഖലകളിൽ കെ എം സി സി യെ കവച്ച് വെയ്ക്കാൻ മറ്റേത് സംഘടനയ്ക്കും സാധിച്ചിട്ടില്ലെന്നും ലോകോത്തര സംഘടനയായി മാറി കഴിഞ്ഞ കെ എം സി സി മുസ്ലിം ലീഗ് പ്രസ്താനത്തിന് വലിയ മുതൽ കൂട്ടാണന്നും ആരിഫ് പറഞ്ഞു.

ജില്ല കെ എം സി സി പ്രസിഡണ്ട് സലീം തളങ്കര അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ ഉത്ഘാടനം ചെയ്തു ആദ്യ മയി ബഹറൈനിലെത്തിയ എ കെ ആരിഫിന് ജില്ല കമ്മിറ്റി സ്നേഹോപഹാരം നൽകി സ്വീകരിച്ചു  ജനറൽ സെക്രട്ടറി ഖലീൽ ആലംപാടി സ്വാഗതം പറഞ്ഞു സംസ്ഥാന വൈ.. പ്രിസിഡണ്ട് ഷാഫി പാറക്കട്ട, ഗഫൂർ കൈപ്പമംഗലം, അബ്ദുൽ റഹീം ഉപ്പള, അഷ്റഫ് മഞ്ചേശ്വരം, ടി എം അബൂ ബക്കർ കെദംപാടി, കുഞ്ഞഹമ്മദ് ബെദിര, ടി പി മുഹമ്മദാലി, ഹസ്സൻ ചിത്താരി, ശരീഫ് പാറക്കട, സകരിയ പാത്തൂർ, ഹനീഫ് ഉപ്പള, മൊയ്തീൻ ശമീർ ബേകൂർ, ശമീർ ബി മുഹമ്മദ്, അഷ്റഫ് കുരിയ്ക്ക, അസ്ഹർ കലാനഗർ, മൻസൂർ ഉപ്പള, കെ ക മൊയ്തീൻ, യാക്കൂബ് കുഞ്ചത്തൂർ, നസീർ പെരിങ്കടി, അബ്ദുല്ല മൂല, സ്വലാഹ് ഉദ്യാവാർ, ശരീഫ് മിയ പദ വ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
keyword : KMCC-ready-fight-fascism-once-again-AK-Arif