'ഹെൽത്ത്‌ ഈസ്‌ വെൽത്ത്‌' മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും‌ വെള്ളിയാഴ്ച അൽ ബറഹ കെ എം സി സി യിൽദുബായ്, (ജൂലൈ 9, 2019, www.kumblavartha.com) ● 'രക്തം നല്കൂ ജീവന്‍ രക്ഷിക്കൂ ' എന്ന പ്രമേയത്തിൽ  ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ദുബായ്‌ ഹെൽത്ത്‌ അതോരിറ്റിയുടെയും‌ അബീർ അൽ നൂർ പോളി ക്ലിനിക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും  മെഗാ മെഡിക്കൽ ക്യാമ്പും ജൂലൈ 12  വെള്ളിയാഴ്ച ഉച്ചക്കു 2 മണി‌ മുതൽ രാത്രി 10 മണി വരെ ദുബായ്‌  അൽ ബറാഹ കെ എം സി സി ആസ്ഥാനത്ത്‌ നടക്കും. അബീർ അൽ നൂർ പോളിക്ലിനിക്കിലെ  ഡോക്ടർമ്മാരുടെ സേവനവും ചികിൽസയും ക്യാംമ്പിൽ സൗജന്യമായിരിക്കും. രക്തം ദാനം ചെയ്യുന്നവർക്ക്‌ ദുബായ്‌ ഹെൽത്ത്‌ അതോരിറ്റിയുടെ ബ്ലഡ്‌ ഡോണേർസ്‌ കാർഡും ലഭ്യമാവും.

മുൻ തവണകളിൽ‌ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിനും മെഡിക്കൽ ക്യാമ്പിനും ലഭിച്ച പിന്തുണയും പ്രോത്സാഹനവും ആണ് വീണ്ടും  ഇത്തരം ഒരു ക്യാമ്പ്‌ സംഘടിപ്പിക്കാൻ പ്രചോദനം ആയത്‌ . സന്നദ്ധ രക്തദാതാക്കളെ പ്രോല്‍സാഹിപ്പിക്കാനും രക്തദാനം വഴി ആരോഗ്യം സംരക്ഷണം എന്ന സന്ദേശം എത്തിക്കാനും ജീവന്‍ രക്ഷയുടെ പ്രാധാന്യത്തെ ബോധവൽക്കരിക്കാനുമാണ് ക്യാമ്പ്‌ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു . ഒരേ സമയം 16 പേർക്ക് രക്തം നൽകുവാൻ സാധിക്കുന്ന വിധമാണ് ക്യാംമ്പ്‌ സജ്ജീകരിക്കുന്നത്‌. ആയതിനാൽ കൂടുതൽ പേർക് രക്തം നൽകാനുള്ള അവസരം ലഭിക്കുംഎന്നും വാഹനം സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും നേതാക്കൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0556433818 ,0505153060 , 0552427443 , 0551552889, 0555747636 നമ്പറുകളിൽ ബന്ധപ്പെടണം.

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഫൈസൽ പട്ടേൽ , ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദിൻ, ട്രഷറർ സത്താർ ആലമ്പാടി ഓർഗനൈസിംഗ്  സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവർ സംബന്ധിച്ചു.
keyword : Health-is-Wealth-medical-camp-Blood-Donation-Camp-Friday-Al-Baraha-KMCC