പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ അന്തരിച്ചുകാസർകോട്, (ജൂലൈ 14, 2019, www.kumblavartha.com) ●പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ അന്തരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തവുരത്താണ് മരണം. മൊഗ്രാൽ പുത്തൂരിന്റെയടക്കം ജില്ലയിലെ  പൊരിവെയിലത്ത് ക്യാമറയും ചലിപ്പിച്ച് ദിവസങ്ങളോളം ഇദ്ധേഹം ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ ഫറൂഖ് അബ്ദുൽ റഹിമാൻ ഒരുക്കിയ , പൊരിവെയിലത്ത് , എന്ന സിനിമയുടെ ക്യാമറമാൻ ഇദ്ധേഹമായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായി ദിവസങ്ങളോളം എം ജെ. രാധാകൃഷ്ണൻ കാസർകോടുണ്ടായിരുന്നു. ഇന്ദ്രൻസും സുരഭിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മൊഗ്രാൽ പുത്തൂരും കുഡ്‌ലുവുമായിരുന്നു. കാസർകോട്ടെ ഏതാനും പേർ അഭിനയിക്കുന്ന പൊരിവെയിലിന്റെ രണ്ട് പാട്ടുസീനുകൾ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. ഇതിനിടയിലാണ് ഇദ്ധേഹത്തിന്റെ വിയോഗം. രാധാകൃഷ്ണന്റെ മരണം സിനിമാ ലോകത്തെ ദുഃഖത്തിലാഴ്ത്തി.
keyword : Famous-photographer-M.J-Radhakrishnan-passes-away