ദുബായ് മംഗൽപാടി പഞ്ചായത്ത് കെ എം സി സി ആറു മാസ കർമ്മ പദ്ധതി പൂർത്തീകരിച്ചുദുബൈ, (ജൂലൈ 5, 2019, www.kumblavartha.com) ●കെ എം സി സി  മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ആസൂത്രണം ചെയ്‌ത ആറു മാസ കർമ്മ പദ്ധതി വിജയകരമായി പൂർത്തീകരിച്ചു. റമദാൻ മാസത്തിൽ ഒന്നേകാൽ ലക്ഷത്തിന്റെ കാരുണ്യ പ്രവർത്തനമാണ് കമ്മിറ്റി നടത്തിയതെന്ന് പ്രവർത്തങ്ങളെ അവലോകനം ചെയ്യാൻ ചേർന്ന യോഗം വിലയിരുത്തി.

വിധവകളായ 15 സ്ത്രീകൾക്ക് ധന സഹായവും , നിർധരായ 25 കുടുംബനാഥന്മാർക്ക് വസ്ത്രവും  പണവും,പത്ത് രോഗികൾക്ക് ആരോഗ്യ ധനസഹായം കൂടാണ്ട് സെപ്  വിദ്യാർത്ഥി ശാക്തീകരണ പദ്ധതിയിലൂടെ അഞ്ചു വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പ് നൽകൽ മുതലായ കാരുണ്യ  പ്രവർത്തനങ്ങളാണ് കാലയളവിൽ നടത്തിയത്.

വീട് നിർമാണം പകുതിയിലായ കുടുംബത്തിന് കൈത്താങ്ങായി ധന സഹായം നൽകാനും കമ്മിറ്റിക്ക് സാധിച്ചുവെന്നും യോഗം വിലയിരുത്തി. കർമ്മ പദ്ധതി പൂർത്തീകരിക്കുന്നതിൽ സഹായിച്ച മുഴുവൻ പ്രവർത്തകരെയും കമ്മിറ്റി പ്രശംസച്ചു.
keyword : Dubai-Mangalpady-Panchayat-KMCC-completes-six-month-Karma-project