മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് വിതരണത്തിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായിഉപ്പള, (ജൂലൈ 1, 2019, www.kumblavartha.com) ●‘നേരിനായി സംഘടിക്കുക നീതിക്കായി പേരാടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ‍ തുടക്കമായി. ജൂലൈ പത്തു വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം മംഗലാപുരം എസ്ഡിഎം ലോ കോളജില്‍ നിന്നും എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത അഡ്വ. മൊയ്തീൻ മിർഷാദ് മുഹമ്മദിന് ആദ്യ അംഗത്വം നല്‍കി യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യുകെ സൈഫുള്ള തങ്ങൾ നിര്‍വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ, മണ്ഡലം ഭാരവാഹികളായ ബഷീർ മൊഗർ, റസാഖ് അച്ചകര, ലീഗ് പഞ്ചായത്ത് ട്രഷറർ കുഞ്ഞി, സെക്രട്ടറി ശരീഫ് ചിനാല, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് താജുദ്ദീൻ കടമ്പാർ, ജനറൽ സെക്രട്ടറി സിറാജ് മാസ്റ്റർ, എംഎസ്എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം, മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് മിയാപ്പദവ്, യൂത്ത് ലീഗ് നേതാക്കളായ റിയാസ് എകെ, ഷഹീദ്, സിറാജ്, മൂസാ മിയാപ്പദവ്, ഹകീം, ഹനീഫ് എം പി, ബഷീർ ടി.ടി, അഷ്റഫ് ടി.ടി, റസാഖ് ഓട്ടോ, റസാഖ് എകെ, മിസ്ബാ, ഉസ്മാൻ കെ, ഉമ്മർ ടി എച്ച്, മുഹമ്മദ് നേരോളികെ, നിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.
keyword : Distribution-Muslim-Youth-League-membership-has-begun-Manjeswaram-constituency