സി.ഐ.ടി.യുടെ പിന്തുണ; ചെങ്കല്ല് തൊഴിലാളികളുടെ പണിമുടക്കി സമരം അവസാനിച്ചുനീർച്ചാൽ, (ജൂലൈ 7, 2019, www.kumblavartha.com) ●നാല് ദിവസത്തോളമായി പണിമുടക്കി സമരം ചെയ്ത ചെങ്കല്ല് തൊഴിലാളികളുടെ സമരം ക്വാറി ഉടമകളുമായുള്ള ചർച്ചയിലൂടെ  അവസാനിച്ചു. എല്ലാവർക്കും തൊഴിലെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. സി.ഐ.ടി.യു നേതൃത്വം നൽകിയതോടെയാണ് സമരം ശക്തമായത്. ആഴ്ചയിൽ അഞ്ച് ദിവസം ജോലി നൽകും, എല്ലാവർക്കും ജോലിയെന്ന ആവശ്യമാണ് ക്വാറി ഉടമകൾ അംഗീകരിച്ചത്. ഒരു ക്വാറിയിൽ ഒരു ചെങ്കല്ല് വെട്ട് യന്ത്രം ഏഴ് തൊഴിലാളികൾ എന്ന ഉടമകൾ മുന്നോട്ട് വെച്ചതാണ് തൊഴിലാളികളെ സമരത്തിനിറക്കിയത്. ശനിയാഴ്ച്ച മാന്യയിൽ നടന്ന ചെങ്കല്ല് തൊഴിലാളികളുടെ പൊതുയോഗം സി.ഐ.ടി.യു കുമ്പള ഏരിയ സെക്രട്ടറി  ഡി.സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. ശശി കാടകം അധ്യക്ഷത വഹിച്ചു.  കെ ജഗനാഥഷെട്ടി, ശോഭ കന്യപ്പാടി, സി.എച്ച്ശങ്കരൻ, ബി.എം.സുബൈർ സംസാരിച്ചു. ദയാനന്ദ മാന്യ സ്വാഗതം പറഞ്ഞു. നൂറോളം ചെങ്കല്ല് തൊഴിലാളികൾക്ക് സി.ഐ.ടി .യു മെമ്പർഷിപ്പ് നൽകി .
keyword : CIT-Support-strike-ended-Redstone-workers