കുഴിയും ചെളിയുമായി ബായിക്കട്ട ഉളുവാർ റോഡ്കുമ്പള, (ജൂലൈ 6, 2019, www.kumblavartha.com) ●കുഴിയും ചെളിയുമായി ബായിക്കട്ട - ഉളുവാർ റോഡ്. ഉളുവാർ ജുമാ മസ്ജിദിലേക്കുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിവെള്ളക്കുഴിയായി മാറിയിരിക്കുന്നത്.  നാലു വർഷം മുമ്പ് നിർമ്മിച്ച ഈ റോഡിന് നാളിതുവരെ അറ്റകുറ്റപ്പണികൾ  ഒന്നും നടത്തിയിട്ടില്ല. മാത്രമല്ല, മഴക്കാലത്തിനു മുമ്പേ റോഡിൽ രൂപപ്പെട്ട ഈ കുഴികൾക്കു പുറമെ റോഡു നിർമ്മാണ സമയത്ത് മഴവെള്ളം ഒഴുക്കിവിടാൻ ത്വാഹ മസ്ജിദിനടുത്ത് റോഡിന് കുറുകെ സിമന്റിട്ട് ഉണ്ടാക്കിയ രണ്ട് ചാലുക ളിൽ മഴയുള്ള സമയത്ത് വെള്ളം നിറയുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കുന്നില്ല.

ഉജാറുളുവാർ ജി ബി എൽ പി സ്കൂളിന് മുമ്പിൽ രൂപപ്പെട്ടിട്ടുള്ള കുഴികളിൽ സദാ ചെളിവെള്ളം നിറഞ്ഞു കിടക്കുന്നു. ഈ വെള്ളക്കെട്ട് കുട്ടികൾക്ക് ഭീഷണിയായിരിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

keyword : Baikatta-Uluvar-Road-pits-mud