നിലാവ് കണ്ടില്ല; കേരളത്തിൽ ബുധനാഴ്ച്ച ചെറിയ പെരുന്നാൾ


കോഴിക്കോട്, (ജൂൺ 3, 2019, www.kumblavartha.com) ●ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസ യോഗ്യമായ അറിയിപ്പു ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ഈദുല്‍ ഫിത്വര്‍(ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.