എസ്.വൈ.എഫ്, എസ്.എസ്.എഫ് കൂട്ടായ്മ; റോഡരികിലെ കാട് വെട്ടിത്തെളിച്ചുപെർമുദ, (ജൂൺ 25, 2019, www.kumblavartha.com) ●യുവജന കൂട്ടായ്മ റോഡരികിലെ കാട് വെട്ടിത്തെളിച്ച് നാടിന് മാതൃകയായി. ചള്ളങ്കയത്തെ എസ്.വൈ.എഫ്, എസ്.എസ്.എഫ് കൂട്ടായ്മയാണ് പെർമുദ - ധർമ്മത്തടുക്ക റോഡരികിലെ കാട് വെട്ടിത്തെളിച്ചത്. ഡ്രൈവർമാരുടെ കാഴ്ചയെ മറക്കും വിധത്തിൽ റോഡിലേക്ക് കാട് വളർന്നിരുന്നു.നിരന്തരം വാഹനാപകടങ്ങൾ നടന്നതിനെത്തുടർന്നാണ് യുവാക്കൾ കാട് വെട്ടിത്തെളിക്കാനിറങ്ങിയത്. 
നിരവധി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഇതിലൂടെ സർവീസ് നടത്തുന്നുണ്ട്. നിരവധി വളവുകളും തിരിവുകളും ഉള്ള ഈ റോഡിൽ കാട് കൂടി വളർന്നതോടെ അപകട സാധ്യത കൂടിയിരുന്നു.
keyword : syf-ssf-fellowship-cleared-road-side-forest