ബംബ്രാണ സ്കൂളിന് പി ബി അബ്ബ്ദുൽ റസാക് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് സമർപ്പിച്ചുബംബ്രാണ, (ജൂൺ 17, 2019, www.kumblavartha.com) ●അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി ബി അബ്ദുൽ റസ്സാക് മുഖാന്തരം ജി ബി എൽ പി എസ് ബംബ്രാണയക് അനുവദിച്ചിരുന്ന സ്കൂൾ ബസ്സ് ജില്ല പഞ്ചായത്ത് പ്രിസിഡണ്ട് എജിസി ബഷീർ സമർപ്പിച്ച് ഉത്ഘാടനം ചെയ്തു കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ എം.എസ്. എഫ് ബംബ്രാണ മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് നൽകുന്ന നോട്ട് പുസ്തകങ്ങളുടെ വിതരണോൽഘാടനം നേതാക്കളായ ജംഷീർ മൊഗ്രാൽ, നിസാം വടകര, നാഫി ബംബ്രാണ എന്നിവർ ചേർന്ന് വാർഡ് മെമ്പർ മറിയമ്മ മൂസ, പ്രധാന അധ്യാപകൻ ഇ കെ സത്യപ്രകാശ് എന്നിവരെ ഏൽപിച്ച് നിർവഹിച്ചു എൽ എസ് എസ് പരീക്ഷ ജേതാവിനുള്ള അവാർഡ് മുൻ ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട് എം പി മുഹമ്മദ് നൽകി എ ഇ ഒ ബി ദിനേശൻ മുഖ്യ അതിഥിയായി  പി ടി എ പ്രിസിഡണ്ട് സുകുമാരൻ വെളിച്ചപ്പാട്, മൂസ ദിഡ്മ, അഹ്മദ് കുഞ്ഞി ഗുദ്ർ, എം പി കാലിദ്, അബ്ദുൽ റഹ്മാൻ ബത്തേരി ,ബിടി മൊയ്തീൻ, മുഹമ്മദ് മൊഗർ, അബ്ദുൽ റഹ്മാൻ റേഡോ, ജി എ യൂസുഫ്, അബ്ബാസ് തെല്ലത്തവളപ്പ്,ബാപ്പു വളപ്പ് ,ഒ എം യൂസുഫ്, എം പി മൊയ്തീൻ, മുഹമ്മദ് മുവ്വം, അബ്ദുല്ല മുവ്വം അബ്ദുല്ല കുഞ്ഞി, ഗഫൂർ മാസ്റ്റർ, ഉഷകുമാരി ടീച്ചർ, സന്തോഷ് പ്രസാദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.


keyword : students-school-bus-books-inaugurated