പൊലീസ് ഉദ്യോഗസ്ഥയെതീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു


ആലപ്പുഴ: വള്ളിക്കുന്നത് പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ്(33) മരിച്ചു. എറണാകുളം കാക്കനാട് സൗത്ത് വാഴക്കാല സ്വദേശിയായ ഇയാൾ ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു. പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ കൊലപ്പെടുത്തിനിടെ മാരകമായി പൊള്ളലേറ്റ അജാസ് കഴിഞ്ഞ നാലുദിവസമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മാരകമായി പൊള്ളലേറ്റ ഇയാളുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഇന്നലെ അജാസിനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി സസ‌്പെൻഡ‌് ചെയ‌്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊലപാതകത്തിൽ അജാസിന്റെ പങ്കിനെപ്പറ്റി വകുപ്പുതല അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും എസ്പി കെ.കാർത്തിക് പറഞ്ഞിരുന്നു.
keyword : soumya-murder-case-accused-police-ajas-died