160 യാത്രക്കാരുമായി ദുബായിൽ നിന്നും വന്ന എയർ ഇന്ത്യാ വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ തെന്നി മാറി; വൻ ദുരന്തം ഒഴിവായി; യാത്രക്കാർ സുരക്ഷിതർമംഗളൂരു, (ജൂൺ 30, 2019, www.kumblavartha.com) ●മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ  നിന്നും തെന്നിമാറി റൺവേക്ക് പുറത്തേക്ക് പാഞ്ഞു ചെളിയിൽ അമർന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെ ദുബൈയില്‍ നിന്നും 160 യാത്രക്കാരുമായെത്തിയ  എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. റണ്‍വേയില്‍ നിന്നും തെന്നിമാറിയെങ്കിലും സുരക്ഷിതമായി തന്നെ വിമാനം നിര്‍ത്താന്‍ സാധിക്കുകയായിരുന്നു. ടാക്‌സിവേ വഴി ടെര്‍മിനലിലേക്കുള്ള ലാന്‍ഡിംഗിനിടെയാണ് സംഭവം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
keyword : slipped-Air-India-flight-Dubai-160-passengers-While-landing-Mangalore-airport-Massive-tragedy-avoided-Travelers-safe