ഷിറിയ അഴിമുഖത്ത് നിന്നും മണൽ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കും; ഫരീദ സക്കീർകുമ്പള, (ജൂൺ 11, 2019, www.kumblavartha.com) ●മംഗൽപാടി പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഷിറിയ അഴിമുഖത്ത് നിന്നും മണൽ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദ സക്കീർ. വർഷങ്ങളായി അഴിമുഖം അടഞ്ഞു കിടക്കുന്നതിനാൽ ആരിക്കാടി, ഷിറിയ, ബംബ്രാണ, ഉളുവർ, പ്രദേശത്തുള്ള ജനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇതേ തുടർന്ന് അഴിമുഖം ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദ സക്കീർ എഡിഎം, തഹൽസിദാർ, ഇറിഗേഷൻ ഡിപ്പാർട്മെൻറ് എന്നിവരുമായുള്ള ചർച്ചയിലാണ് അഴിമുഖത്ത് നിന്നും ബുധനാഴ്ച രാവിലെയോടെ മണൽ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് അറിയിച്ചത്.
keyword : shiriya-ashimukham-remove-sand-arrangements-will-made