ശിഫായത്ത് രഹ് മ: സഹായ ധനം കൈമാറി


ഉപ്പള, (ജൂൺ 2, 2019, www.kumblavartha.com) ● അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ക്ക് കീഴിൽ നടപ്പിലാക്കി വരുന്ന  കാരുണ്യ ഹസ്തം ശിഫായത്ത് രഹ് മ  പ്രതിമാസ ചികിത്സാ സഹായ പദ്ധതിയുടെ മെയ് മാസത്തെ സഹായ ധനം കെ എo സി സി യുടെ ചാർജ് വഹിക്കുന്ന മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ. കെ ആരിഫ് മണ്ഡലം പ്രസിഡന്റ് ടി എ. മൂസക്ക് കൈമാറി.
വിവിധ പഞ്ചായത്തുകളിലെ ക്യാൻസർ, കിഡ്നി സംബന്ധമായ രോഗം മൂലം സാമ്പത്തിക പ്രയാസം നേരിടുന്ന അഞ്ച് പേർക്ക് പതിനായിരം രൂപ പ്രകാരമുള്ള സഹായ ധനമാണ് കൈമാറിയത്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം നൽകുന്ന ആപേക്ഷകളിലാണ് കെ എo സി സി  സഹായം നൽകുന്നത്. ഉപ്പള സി ഏച്ച്‌ സെന്ററിൽ നടന്ന ചടങ്ങിൽ

അസീസ് മരിക്കെ, എം അബ്ബാസ്, അഷ്‌റഫ് കർള,  അബ്ബാസ് ഓണന്ത, പി എച്ച് അബ്ദുൽ ഹമീദ്, ഹമീദ് കുഞ്ഞാലി, എ കെ എം അശ്രഫ്, അഡ്വ: സക്കീർ അഹ്മദ്, അസീസ് കളത്തൂർ, റഹ്മാൻ ഗോൾഡൻ, എം പി കാലിദ്, സിദ്ധീക് കജെ, ഉമ്മർ അപ്പോളൊ, മൊയ്തീൻ ബായാർ, മുഹമ്മദ് കുഞ്ഞി മീഞ്ച തുടങ്ങിയവർ സംബന്ധിച്ചു.
keyword : shifayath-rahma-help-money-forwarded