വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകളുമായി കെ എസ് യുകാസറഗോഡ്, (ജൂൺ 11, 2019, www.kumblavartha.com) ●കെ എസ് യു ബദിയടുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട 200 വിദ്യാർത്ഥികൾക്ക് ബാഗ് കിറ്റുകൾ വിതരണം ചെയ്തു.  കഴിഞ്ഞ വർഷം വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്താൻ സാധിച്ചിട്ടുണ്ടങ്കിലും ഈ വർഷം UDF പ്രവേശനോത്സവം ബഹിഷ്കരിച്ചത് കൊണ്ട് പ്രസ്തുത പരുപാടി മാറ്റി വെക്കുകയായിരുന്നു...... 
മാത്യു ബദിയഡുകയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ബ്ലോക്ക്‌ സെക്രട്ടറി കെ എം സഫ്‌വാൻ കുന്നിൽ വിദ്യാർത്ഥികൾക്ക് ബാഗ് കിറ്റുകൾവിതരണം ചെയ്തു കൊണ്ട് ഉൽഘടനം കർമ്മം നിർവ്വഹിച്ചു.... 
ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ ശ്യാമപ്രസാദ് മാന്യ ,കെ എസ് യു ജില്ലാ ഭാരവാഹി ആബിദ് എടച്ചേരി മുഖ്യാതിഥിയായി. 
സ്കൂൾ ഹെഡ്മാസ്റ്റർ രാജഗോബാലൻ ചന്ദ്രഹാസൻ നമ്പ്യാർ സ്റ്റാഫ്‌ സെക്രട്ടറി ഇർഷാദ്, ജോബിൻ സണ്ണി, സവാദ്, ഗംഗാധരൻ ഗോളിയടുക്ക, ആഷിക് ബണ്ടിച്ചാൽ, മുഹാസ് മൊഗ്രാൽ, ജാബിർ, അൽത്താഫ് തുടങ്ങിയവർ നേതൃത്വം നൽകി.
keyword : school-kit-students-ksu