സാഹിത്യ സമാജത്തിന് നവസാരഥികൾ


കുണ്ടാർ, (ജൂൺ 25, 2019, www.kumblavartha.com) ●ഉയിത്തട്ക്ക റൗളത്തുൽ ഉലൂം മദ്രസ വിദ്യാർത്ഥികളുടെ പുതിയ അധ്യയന വർഷത്തെ ബദ്റുദ്ദുജാ സാഹിത്യ സമാജത്തിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

സ്ഥലം മുഅദ്ദിൻ ഹമീദ് മുസ്‌ല്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥലം ഖത്തീബും സ്വദ്റുമായ അബൂബക്കർ സഖാഫി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ ഇത്തരം സമാജങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിലയിരുത്തി.

2019-20 വർഷത്തേക്കുള്ള പ്രസിഡന്റായി അബ്ദുൽ അസീസും ജനറൽ സെക്രട്ടറിയായി സുഫൈലിനേയും ഫിനാൻഷ്യൽ സിക്രട്ടറിയായി ഷാനിഫിനേയും യോഗം തിരഞ്ഞെടുത്തു.
keyword : sahithya-samaj-new-members