മഹാത്മ കോളേജിൽ വായന വാരാചരണം


കുമ്പള, (ജൂൺ 21, 2019, www.kumblavartha.com) ●കുമ്പള മഹാത്മ കോളേജിൽ വായന വാരാചരണത്തിന് തുടക്കമായി. ബുധനാഴ്ച വരെ  നീണ്ടു നിൽക്കുന്ന ആചരണത്തിന്റെ ഭാഗമായി വായന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. 
വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ്  ഉളുവാർ  ഉദ്ഘാടനം ചെയ്തു. അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. സജ്ന ടീച്ചർ, കൗസർ മാസ്റ്റർ, അശോകൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ  അഫ്നാൻ, നഹീമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഹർഷാദ് സ്വാഗതവും ബാസിത് നന്ദിയും
 പറഞ്ഞു.
keyword : reading-week-mahatma-collage