മാവേലിക്കരയിൽ വനിതാ പോലീസുകാരിയെ പോലീസുകാരൻ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി


മാവേലിക്കര, (ജൂൺ 15, 2019, www.kumblavartha.com) ●വനിതാ പോലിസുകാരിയെ കാറിൽ പിന്തുടർന്ന് വന്ന പോലീസുകാരൻ സ്കൂട്ടർ തടഞ്ഞു നിർത്തി പെട്രോളൊഴിച്ച് തീകൊളുത്താ കൊലപ്പെടുത്തി. മാവേലിക്കരയിൽ  വള്ളികുന്നത്ത് വനിത പോലീസുദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവാവ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. വള്ളികുന്നം സ്റ്റേഷൻ സിപിഒ സൗമ്യ പുഷ്കരൻ(31) ആണ് കൊല്ലപ്പെട്ടത്. അജാസ് എന്ന പോലീസുകാരനാണ് പ്രതി. മാവേലിക്കര വള്ളിക്കുന്നം സ്വദേശിയാണ് സൗമ്യ. അക്രമിക്കും പൊള്ളലേറ്റിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ യുവാവ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. അവിടെ നിന്ന് സൗമ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അക്രമി വടിവാളു കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു. പിന്നീട് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മൃതദേഹം ഇപ്പോഴും സംഭവസ്ഥലത്തു തന്നെയാണ്.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അക്രമിയെ പൊള്ളലേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


keyword : police-man-killed-petrol-fire-female-police-woman-mavelikkara