കുമ്പളയിൽ പെരുന്നാൾ നിസ്ക്കാരം ഈദ് ഗാഹിൽകുമ്പള: (ജൂൺ 6, 2019, www.kumblavartha.com) ● കുമ്പള പൈ കൊമ്പൗണ്ടിൽ മസ്ജിദുന്നൂർ കമ്മിറ്റി ഈദ് ഗാഹ് നടത്തി. പരിസ്ഥിതി ദിനത്തിൽ ആഗതമായ ഈ പെരുന്നാളിൽ പരിസ്ഥിതി സന്ദേശം കൂടി നൽകുന്നതായിരുന്നു ഖത്തീബ് ഇസ്മായീൽ പള്ളിക്കരയുടെ പെരുന്നാൾ ഖുത്തുബ. അതിരാവിലെ തന്നെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് ഈദ് ഗാഹിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. നിസ്ക്കാരത്തിന് ശേഷം വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം ഊട്ടിയുറപ്പിചു. മധുര പാനിയ വിതരണവും നടന്നു.
keyword : perunnal-niskaram-eid-gah-kumbla