മുള്ളേരിയ, (ജൂൺ 2, 2019, www.kumblavartha.com) ● പ്രമുഖ മതപണ്ഡിതനും സൂഫീ വര്യനുമായ ടി.വി.അബ്ദുല്‍ ഖാദര്‍ സഖാഫ് (ഉമ്പു തങ്ങള്‍) ആദൂര്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം കുറച്ച് ദിവസങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് 7.10 നായിരുന്നു അന്ത്യം. ഭാര്യ. നബീസ ബീവി. മക്കള്‍. ഹക്കിം തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, സുഹ്റാബി, സുമയ്യ, ദൈനബി. മരുമക്കള്‍: മുഹമ്മദ് മദനി തങ്ങള്‍, യഹ് യ തങ്ങള്‍, സിറാജ്, റംല, ആയിഷ ബീവി. സഹോദരങ്ങള്‍ പരേതരായ ആറ്റു തങ്ങള്‍ ആദൂര്‍, പൂവിത്ത.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ആദൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
keyword : passed-away-adoor-tv-umbu-thangal