റമളാൻ സാന്ത്വനവും മുഹമ്മദലി കൊപ്പളം അനുസ്മരണവും സംഘടിപ്പിച്ചു


മൊഗ്രാൽ, (ജൂൺ 3, 2019, www.kumblavartha.com) ● മൂന്ന് പതിറ്റാണ്ടോളമായി ജീവ കാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുന്ന ദേശീയവേദി പരിശുദ്ധ റമളാന്റെ പവിത്രത ഉൾക്കൊണ്ട്‌ "സാന്ത്വന സംഗമം" സംഘടിപ്പിച്ചു.  മൊഗ്രാൽ ദേശീയവേദി ഓഫീസിൽ നടന്ന സംഗമം  ബദ്രിയാ നഗർ ജുമാ മസജിദ് ഖത്തീബ് സമീർ വാഫി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങൾക്ക് ചടങ്ങിൽ വെച്ച് സാമ്പത്തിക സഹായം വിതരണം ചെയ്തു. തുടർന്ന് അന്തരിച്ച ദേശീയവേദി അംഗവും  കവിയും എഴുത്തുകാരനുമായ മുഹമ്മദലി കൊപ്പളം അനുസ്മരണം സംഘടിപ്പിച്ചു.പ്രമുഖ പത്രപ്രവർത്തകനും, കവിയുമായ രവീന്ദ്രൻ പാടി അനുസ്മരണ പ്രഭാഷണം നടത്തി.  മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.എം.എം റഹ്മാൻ, ടി.കെ.അൻവർ , അബ്കോ മുഹമ്മദ്, പി.വി.അൻവർ, മുഹമ്മദ് കുഞ്ഞി മാഷ്, എന്നിവർ സംസാരിച്ചു. റിയാസ് മൊഗ്രാൽ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു.
keyword : organized-ramzan-Comfort-muhammadali-koppalam-memorial