ഖത്തർ കെ.എം സി. സി. ഏകദിന പെരുന്നാൾ ടൂർ സംഘടിപ്പിച്ചു


കാസർഗോഡ്, (ജൂൺ 7, 2019, www.kumblavartha.com) ● ഖത്തർ കെഎംസിസി കാസർഗോഡ്  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാ പൊൽസ് ഏകദിന പെരുന്നാൾ ടൂർ സംഘടിപ്പിച്ചു. ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശകസമിതി വൈസ് ചെയർമാൻ എം പി ഷാഫി ഷാജി ഫ്ലാഗ് ഓഫ്‌ ചെയ്തു പരിപാടിക്ക് തുടക്കം കുറിച്ചു. 
 അസ്‌വർ ഫാമിലി റിസോർട്ടിൽ വെച്ച്  നടന്ന പരിപാടി ജനറൽ സെക്രട്ടറി  സാദിഖ് പാക്യാര യുടെ സ്വാഗത പ്രസംഗത്തോട് കൂടി ജില്ലാ പ്രസിഡണ്ട് ലുക്മാനുൽ ഹകീം പരിപാടി ഉത്‌ഘാടനം നിർവഹിച്ചു .ട്രഷറർ നാസർ കൈതക്കാട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു.ബേക്കൽ സാലി ഹാജി  ,ഇബ്രാഹിം മദകം എന്നിവർ  ആശംസ അർപ്പിച്ചു . 
കുട്ടികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേക കലാ കായിക മൽത്സരങ്ങൾ സംഘടിപ്പിച്ചു ..
N .A ബഷീർ ,മുഹമ്മദ് ബായാർ,അഷ്‌റഫ് ആവിയിൽ ,ഷാനിഫ് പൈക്ക  ,മാക് അടൂർ ,റഫീഖ് മാങ്ങാട് ,റസാഖ് കല്ലേറ്റി, നൗഷാദ് പൈക്ക ,അഷ്‌റഫ് പടന്ന ,ഷഫീഖ് ചെങ്കള ,ആബിദ് ഉദിനൂർ ,മുസ്തഫ തെക്കേ കാട് ,അബ്ദുൽ റഹിമാൻ എരിയാൽ, സാബിത് തുരുത്തി,മൻസൂർ തൃക്കരിപ്പൂർ , റാസ്‌മി റുഷ്ദി ,ഇസാന  ഷഫീഖ് ,ഫാഹിമ സമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മജീദ് ചെമ്പരിക്കയുടെ നേത്രത്വത്തിൽ നടന്ന മാപ്പിളപാട്ട്  ചടങ്ങുകൾക്ക്  കൊഴുപ്പേറി.

പരിപാടിയിൽ വിജയിച്ചവർക്കു സിദ്ദീഖ് മണിയൻപാറ ,സമീർ ഉടുമ്പുന്തല ,മൊയ്ദീൻ  ആദൂർ , അബ്ദുൽ റഹ്മാൻ ഇ .കെ  ,സാദിഖ് കെ .സി , സലാം ഹബീബി എന്നിവർ സമ്മാന ധാനം നിർവഹിച്ചു.
keyword : organized-one-day-eid-tour-qatar-kmcc