സംസ്ഥാനത്ത് വീണ്ടും നിപ; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു.
പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ
അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
കൊച്ചി, (ജൂൺ 3, 2019, www.kumblavartha.com) ●കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. ഇടുക്കിയിലെ എന്‍ജിയറിംഗ് വിദ്യാര്‍ഥിക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 22 പേര് നിരീക്ഷണത്തിലാണ്. തൃശൂരില്‍ മാത്രം ആറ് പേര് നിരീക്ഷണത്തിലാണ്. കോഴിക്കോട് നിന്നും വിദഗദ്ധരായ ടീം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നാകാം നിപ പടര്‍ന്നതെന്ന് തൃശൂര്‍ ഡി.എം.ഒ പറഞ്ഞു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാമ്പിൾ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചത്.
keyword : nipa-again-kochi-young-man-nipa-virus-conformed-state-Concern