മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായിഉപ്പള, (ജൂൺ 26, 2019, www.kumblavartha.com) ●നേരിനായി സംഘടിക്കുക ,നീതിക്കായി പൊരുതുക എന്ന പ്രമേയത്തിൽ നടത്തുന്ന മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. ജൂലൈ ഒന്ന് മുതൽ പത്ത് വരെയാണ് മെമ്പർഷിപ്പ് വിതരണം നടക്കുന്നത്.
ആഗസ്റ്റ് പത്തിന് മുമ്പായി യൂണിറ്റ് കമ്മിറ്റികളും,30നകം പഞ്ചായത്ത് കമ്മിറ്റികളും സെപ്തംബർ മാസത്തിൽ മണ്ഡലം കമ്മിറ്റിയും നിലവിൽ വരും.
ഉപ്പള ലീഗ് ഹൗസിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങൾ അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ,സെക്രട്ടറി അസീസ് കളത്തൂർ,   മഹ്ഷൂക്ക് ഉപ്പള, ബഷീർ മോഗർ, ഖാലിദ് എം പി, ഹാരിസ് പാവൂർ, താജുദ്ദീൻ കടമ്പാർ, ഹകീം പെർള, റഫീഖ് കണ്ണൂർ, പി.വൈ ആസിഫ്‌ ഉപ്പള, നസീർ ഇടിയ, സുബൈർ മാസ്റ്റർ, സിറാജ് മാസ്റ്റർ, ശിഹാബ്‌ പൈവളികെ, ഹനീഫ് സീതാംഗോളി, ഇർഷാദ് പെർള, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, സെക്രട്ടറി സിദ്ദിഖ് മഞ്ചേശ്വരം, മണ്ഡലം പ്രസിഡന്റ് സവാദ് പുത്തിഗെ, ജനറൽ സെക്രട്ടറി മൂഫസി കോട്ട, സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.

keyword : muslim-youth-league-membership-camp-starts-manjeshvaram-constituency