എം. എസ്. എഫ് തുണയായി ; ആ സഹോദരങ്ങൾ ഇത്തവണയും പഠിക്കും..


മൊഗ്രാൽ പുത്തൂർ, (ജൂൺ 8, 2019, www.kumblavartha.com) ● സാമ്പത്തിക പ്രയാസം മൂലം പഠനം നിർത്താൻ ഒരുങ്ങിയ സഹോദരങ്ങൾക്ക് സഹായവുമായി എം.എസ്.എഫ് പ്രവർത്തകർ എത്തി. രോഗിയായ പിതാവും വാടക വീടും നിത്യ ചെലവും .ഇതിന് തന്നെ ഏറെ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് മക്കളുടെ വിദ്യഭ്യാസ ചെലവ് കൂടി താങ്ങാൻ പറ്റിയിരുന്നില്ല. ഇവരുടെ പ്രയാസം മനസ്സിലാക്കിയ എം. എസ്. എഫ് പ്രവർത്തകർ ഈ സഹോദരങ്ങളുടെ മുഴുവൻ ചെലവും ഏറ്റെടുക്കുകയായിരുന്നു.ഇതിന്റെ ഭാഗമായി പുസ്തകങ്ങളും ബാഗും പുതു വസ്ത്രങ്ങളും ഫീസടക്കാനുള്ള പണവും നൽകി.
പതിനഞ്ചാം വാർഡ് എം. എസ് എഫ് സ്മൈൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം. നേരെത്തെയും എം. എസ്. എഫ് ഈ കുടുംബത്തെ സഹായിച്ചിരുന്നു.. കെ.ബി. കുഞ്ഞാമു ഹാജി. എസ്.പി. സലാഹുദ്ദീൻ .ബി.എം. ബാവ ഹാജി. മുഹമ്മദ് കുന്നിൽ. സി. പി. അബ്ദുല്ല. മാഹിൻ കുന്നിൽ. ജിലാനി കല്ലങ്കൈ. ഹംസ പുത്തൂർ. ഷെഫീഖ്. മുഹമ്മദ് പള്ളത്തി. ഡി.എം നൗഫൽ. സുബൈർ ചായിത്തോട്ടം. മുഹമ്മദ് മൂല. ഹമീദ്. അബ്ബാസ് പാദാർ. സി.എച്ച്. ബാവ. മജീദ് മൂൺ ലൈറ്റ്. ലത്തീഫ്. തുടങ്ങിയവർ സംബന്ധിച്ചു. ഇർഫാൻ കുന്നിൽ.റഫീഖ്. മുബശ്ശിർ.ബദറുൽ മുനീർ.എ. ആർ. ഫൈസൽ.ഫർഹാൻ. അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
keyword : msf-help-brothers-study