മൊഗ്രാൽ ടൗണിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന നടപ്പാത ചെളിയിൽ മുങ്ങി, വിദ്യാർത്ഥികൾക്ക് ദുരിതംമൊഗ്രാൽ, (ജൂൺ 28, 2019, www.kumblavartha.com) ●മൊഗ്രാൽ ടൗണിൽ നിന്ന് സ്കൂളിലേക്കുള്ള ഇടവഴിയിലെ നടപ്പാത ചെളിയിൽ മുങ്ങി കിടക്കുന്നത് വിദ്യാർത്ഥികൾക്കും അതുവഴിയുള്ള കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. 

ടൗണിലെ 2 സ്വകാര്യ കെ ട്ടിടങ്ങൾക്കിടയിലൂടെ വര്ഷങ്ങളായി വിദ്യാർഥികൾ ഉപയോഗിച്ച് വരുന്ന  നടപ്പാത മഴ തുടങ്ങിയതോടെയാണ്  ചെളിയിൽ മുങ്ങികിടക്കുന്നത്. ഇത് വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാകുന്നു. 

വര്ഷങ്ങള്ക്കു മുൻപ് നടപ്പാത കോൺഗ്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയിരുന്നു, മഴ കനത്തതോടെയാണ് നടപ്പാത ചെളിയിൽ മൂടപ്പെട്ടത്. നടപ്പാത സഞ്ചാരയോഗ്യമാകാൻ നടപടി വേണമെന്ന് മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ്‌ യോഗം ആവശ്യപ്പെട്ടു.
keyword : mogral-town-school-sidewalk-sank-mud