മൊഗ്രാൽ പുത്തൂരിൽ മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവർത്തനം മാതൃകയാകുന്നു


മൊഗ്രാൽ പുത്തൂർ, (ജൂൺ 1, 2019, www.kumblavartha.com) ●മുസ്ലിം ലീഗിന്റെ കാരുണ്യ, ക്ഷേമ, സേവന പ്രവർത്തനങ്ങൾ മാതൃകയാകുന്നു. 15ാം  വാർഡ് ലീഗ്. യൂത്ത് ലീഗ് .എം. എസ്. എഫ് പ്രവർത്തകരാണ് കാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായത്. റംസാന് തലേന്ന് മുന്നൊരുക്കം പദ്ധതി നടപ്പിലാക്കി.ഇതിന്റെ ഭാഗമായി പുത്തൂർ ടൗൺ മുതൽ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ റോഡിലടക്കമുള്ള വാർഡിലെ വിവിധ പ്രദേശങ്ങളിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും കേടായത് നന്നാക്കുകയും ചെയ്തു.വാർഡിലെയും സമീപ വാർഡിലെയും പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ വീടുകളിലേക്ക് റംസാൻ കിറ്റ് ,പുതു വസ്ത്രം തുടങ്ങിയവ എത്തിച്ചു.എം. എസ്. എഫ് കമ്മിറ്റിയുടെ സ്മൈൽ പദ്ധതി പ്രകാരം സ്കൂൾ കിറ്റുകൾ ഉടൻ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കും. യൂത്ത് ലീഗ് കമ്മിറ്റി കുടിവെള്ള പദ്ധതിക്ക് സഹായം നൽകി.ലീഗ് .യൂത്ത് ലീഗ്.എം.എസ്. എഫ് പ്രവർത്തകർ നേതൃത്വം നൽകി.
keyword : mogral-puthur-muslim-league-Mercy-activity-example