മൊഗ്രാൽ പുത്തൂരിൽ വ്യാപാരിയെ കൊള്ളയടിച്ച സംഭവം ; പോലീസ് സി.സി. കാമറകൾ പരിശോധിച്ചു.


കുമ്പള, (ജൂൺ 8, 2019, www.kumblavartha.com) ●മൊഗ്രാൽ പുത്തൂരിൽ വ്യാപാരിയെ ആക്രമിച്ച് 3 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള പ്രത്യേക സംഘം പ്രതികൾ സഞ്ചരിക്കാനിടയുള്ള പ്രദേശങ്ങളിലെ സി.സി. കാമറകൾ പരിശോധിച്ചു വരികയാണ്. സംഭവം നടന്ന സ്ഥലത്തെ ചുറ്റുവട്ടത്തുള്ള നിരവധി കാമറകൾ പരിശോധിച്ചു കഴിഞ്ഞു.സംഭവത്തിന് ശേഷം ക്രിമിനൽ പശ്ചാത്തലമുള്ളവർ ആരെങ്കിലും നാട്ടിൽ നിന്നും മുങ്ങിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരുന്നു. പ്രതികളെ എത്രയും വേഗത്തിൽ പിടികൂടാൻ നാട്ടുകാരും വ്യാപാരികളും പോലീസിനെ സഹായിക്കുന്നുണ്ട്. ഇതിലെ പ്രതികളെ പിടികൂടിയാൽ നേരത്തെ നടന്ന സമാന പിടിച്ചുപറി കേസുകൾക്കും തുമ്പാകുമെന്നാണ് പോലീസ് കരുതുന്നത്. വ്യാപാരിയെ ആക്രമിച്ച് കൊള്ളയടിച്ച പ്രതികൾക്ക് മറ്റേതെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നും പോലീസ് അന്യേഷിക്കുന്നു.
keyword : mogral-puthur-merchant-plundering-incident-police-cc-camara-checked