കുരുന്നുകൾക്ക് ആവേശമായി പ്രവേശനോത്സവംമൊഗ്രാൽ, (ജൂൺ 19, 2019, www.kumblavartha.com) ●മൊഗ്രാൽ കടവത്ത് അൽമദ്‌റസത്തുൽ ആലിയയിൽ നടന്ന പ്രവേശനോത്സവം കുരുന്നുകളിലും നാട്ടുകാരിലും ആവേശം പകരുന്നതായി മാറി. ദീനീ വിജ്ഞാനത്തിന്റെ ആദ്യാക്ഷരം നുകരാൻ അതി രാവിലെ തന്നെ കുരുന്നുകൾ രക്ഷിതാക്കളോടൊപ്പം മദ്രസയിൽ എത്തിയപ്പോൾ മദ്രസാ ഭാരവാഹികൾ സ്നേഹപൂർവ്വം സ്വീകരിച്ചു . മദ്രസയും പരിസരവും വൃത്തിയാക്കിയും അലങ്കരിച്ചും പ്രവേശനോത്സവത്തെ മികവുറ്റതാക്കി മാറ്റി. പിഞ്ചു മക്കൾക്കും രക്ഷിതാക്കൾക്കും വിവിധ തരം മധുരപലഹാരങ്ങൾ വിതരണം ചെയ്തു .
പ്രവേശനോത്സവം മദ്രസ UAE കമ്മിറ്റി പ്രസിഡന്റ് യു.എം ഫസ്‌ലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ്‌ ടി എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ടി.കെ അൻവർ സ്വാഗതം ആശംസിച്ചു. സദർ മുഅല്ലിം അബൂബക്കർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ട്രഷറർ ഖലീൽ എം, ബി.എൻ.എ.ഖാദർ, ഖാലിദ് എം, ടി എം.കുഞ്ഞഹമ്മദ്, അമീൻ യു.എം, കെ.ടി.അബ്ദുല്ല  കബീർ സിയ, ഹാരിസ് കെ.ടി , കെ എം.അലി , ഇസ്മയിൽ കെ.വി , ഷബീർ എം.എ, കരീം ബി.വി , ഖാലിദ് ചിപ്പാർ , അബ്ദുല്ല അദ്ലീസ് തുടങ്ങിയവർ സംബന്ധിച്ചു . ജോ സെക്രട്ടറി : ഹമീദ് കെ.കെ നന്ദി രേഖപ്പെടുത്തി.
keyword : little-childen-Excited-Entrance-Feast