ഉത്സവാന്തരീക്ഷത്തിൽ കുമ്പള പഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം നടന്നുസ്കൂൾ പ്രവേശനോത്സവം കുമ്പള പഞ്ചായത്ത്തല ഉദ്ഘാടനം
പേരാൽ ജി.ജെ.ബി.എസിൽ നടന്നു.
കുമ്പള പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ
എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു.

കുമ്പള, (ജൂൺ 6, 2019, www.kumblavartha.com) ●അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുരുന്നുകളിലും  രക്ഷിതാക്കളിലും ഉത്സാവന്തരീക്ഷം സൃഷ്ടിച്ച് പേരാൽ ജി.ജെ ബി. എസ് സ്കൂളിൽ കുമ്പള ഗ്രാമ പഞ്ചായത്ത് തല ഗംഭീര പ്രവേശനോൽസവം നടന്നു.കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി .എ മുഹമ്മദ് പേരാൽ അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപകൻ ഗുരുമൂർത്തി സ്വാഗതം പറഞ്ഞു. വിനു കുമാർ, മാസ്റ്റർ, പി എസ് അസീസ്, മുഹമ്മദ് പട്ടീലർ, നൗഫൽ മാസ്റ്റർ, അനിത ടീച്ചർ സംസാരിച്ചു.


keyword : kumbla-panchayath-school-entry-feast-festive-mood