കുമ്പള കോയിപ്പാടി കടപ്പുറത്ത് വീണ്ടും കടലാക്രമണം രൂക്ഷംകുമ്പള, (ജൂൺ 19, 2019, www.kumblavartha.com) ●കഴിഞ്ഞ 15 ദിവസമായി കടലാക്രമണം രൂക്ഷമായ കുമ്പള കോയിപ്പാടി കടപ്പുറത്ത് അതിരൂക്ഷമായ കടലാക്രമണം വീണ്ടും കടൽഭിത്തി പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ പേരിന് വേണ്ടി മാത്രം നിർമ്മിച്ചതെന്ന് തോന്നിപോകുന്ന അവസ്ഥയിലാണ് ഇപ്പോൾ. കടൽഭിത്തി നിർമ്മിച്ചത് മുതൽ ഇന്ന് വരെ വാർഷിക അറ്റകുറ്റ പണിയോ, കടൽഭിത്തി ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ കാര്യത്തിൽ അടിയന്തിര നടപ്പടി വേണമെന്ന് ഇന്ന് കോയിപ്പാടി സന്ദർശിച്ച മഞ്ചേശ്വരം തഹസിൽദാർ ജോൺ വർഗീസ്, അഡീഷണൽ തഹ്സിൽ ദാർ റെജി. ജോൺ എന്നിവർ നേരിൽ കണ്ട് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ ഫരീദ ഷക്കീർ ,അഷ്റഫ് കാർള, വാർഡ് മെമ്പർ മുഹമദ്, സത്താർ ആരിക്കാടി, എന്നിവർ ആവശ്യപ്പെട്ടു. സ്ഥിതികതികൾ കലക്ടറെ ബോധ്യപ്പെടുത്തുമെന്ന് തഹ്സിൻ ദാർ ഉറപ്പ് നല്കി.
keyword : kumbla-koyippadi-beach-again-sea-eruptions