ആസ്ക് ആലംപാടിയുടെ പെരുന്നാൾ കിറ്റ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു


ആലംപാടി, (ജൂൺ 3, 2019, www.kumblavartha.com) ● നാടിന്റെ കലാ കായിക സാമുഹ്യ സാംസ്ക്കാരിക കാരുണ്യ ആരോഗ്ര വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ആലംപാടിയുടെ നടും തൂണായ് പ്രവർത്തിച്ചു വരുന്ന ആലംപാടി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ പെരുന്നാൾ കിറ്റിന്റെ വിതരണേദ്ഘാടനം ബഹു: എൻ.എ   നെല്ലിക്കുന്ന് എം.എൽ.എ ക്ലബ്ബ് പ്രസിഡന്റ് അൽത്താഫ് സി.എ കു നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. പെരുന്നാൾ ദിനത്തിൽ പാകം ചെയ്യാനുള്ള വിഭവങ്ങളുടെ കിറ്റ് നാട്ടിലെ നിർധനർക്ക് ആശ്വാസമാണെന്നും കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങളെല്ലാം പ്രശംസനിയമായിരുന്നും ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്ന എം.എൽ.എ കൂട്ടിചേർത്തു തുല്യതയില്ലാത്ത ജി.സി.സി കമ്മിറ്റിയുടെ ചാരിറ്റി പ്രവർത്തനത്തെ പ്രസംസിക്കുകയും ചെയ്തു. 
പ്രസിഡന്റ് അൽത്താഫ് സി.എ യുടെ അദ്യക്ഷതയിൽ ചേർന്ന യോഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഉപദേശക സമിതി അംഗം എസ്.എ അബ്ദുൽ റഹിമാൻ,എക്സികുട്ടിവ് അംഗങ്ങളായ അനസ് മിഹ്റാജ്, റഷാദ്,ജി.സി.സി അംഗങ്ങളായ ഇബ്രാഹിം മിഹ്റാജ്,അബ്ദുൽ ഖാദർ ഹാജിയും അബ്ദുല്ല ഗോവ, നാസർ ആലംപാടി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു സിദ്ധി ബിസ്മില്ല സ്വാഗതവും മുനൈസ് നന്നിയും പറഞ്ഞു.
keyword : inaugurated-ask-alambadi-perunnal-kit-na-nellikunn-mla