പ്രവാസി സംരംഭകന്റെ ആത്മഹത്യ; ആന്തൂർ നഗരസഭ ചെയർപേഴ്സൺ രാജി വച്ചു. പാർട്ടി ആവശ്യപ്രകാരമാണ് രാജികണ്ണൂര്‍, (ജൂൺ 22, 2019, www.kumblavartha.com) ● പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള രാജിവെച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. നേരത്തെ സാജന്റെ മരണവുമായി ബന്ധപ്പെട്ട് ശ്യാമളയ്‌ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്നുവര്‍ഷം മുമ്പാണ് ജോലി മതിയാക്കി തിരിച്ചെത്തിയത്. തുടര്‍ന്ന് ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണികഴിപ്പിച്ചെങ്കിലും കെട്ടിടത്തിന് അനുമതി നല്‍കാന്‍ നഗരസഭാ ചെയര്‍പേഴ്‌സണായ ശ്യാമള തയ്യാറായില്ല. ഇതിലുള്ള മനോവിഷമം കൊണ്ടാണ് സാജന്‍ മരിച്ചതെന്നാണ് ആരോപണം.
keyword : expat-entrepreneur-Suicide-anthur-Municipal-Chairperson-Resigned-party-required-Resignation