ശാഫി പുളിക്കൂർ നിര്യാതനായി


ശിരി ബാഗിലു, (ജൂൺ 12, 2019, www.kumblavartha.com) ●പുളിക്കൂർ മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറിയും മധൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ശാഫി പുളിക്കൂർ പള്ളം നിര്യാതനായി. 47 വയസ്സായിരുന്നു. പിതാവ് പരേതനായ മൊയ്തീൻ. മാതാവ് ഉമ്മു ഹലീമ, സഹോദരങ്ങൾ: അബ്ദുൽ ഖാദർ പള്ളം, യൂസുഫ് പള്ളം, എം.പി.ഉമർ,  ബീഫാത്തിമ.
ഭാര്യ ഫൗസിയ ബോവിക്കാനം , മക്കളില്ല.
രണ്ട് മാസം മുമ്പ് യു.എ. ഇ യിൽ സന്ദർശന വിസയിൽ  എത്തിയ ശാഫി അവിടെ വെച്ച് കുഴഞ്ഞ് വീണ് ആഴ്ചകളായി അബോധാവസ്ഥയിലായിരുന്നു. നാട്ടിലെത്തിച്ച്  വിവിധ ആശു പ ത്രികളിൽ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമായില്ല. ചൊവ്വാഴ്ച രാത്രി പുളിക്കൂർ പള്ളത്തെ വീട്ടിൽ  വെച്ചായിരുന്നു മരണം.
നേരത്തെ പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
ഖബറടക്കം ബുധനാഴ്ച രാവിലെ പുളിക്കൂർ ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ വച്ച് നടന്നു.
keyword : died-pulikoor-shafi